Saturday, May 1, 2010

രാധയായെങ്കില്‍

കണ്ണാ നിന്‍ പ്രേമമെന്നെന്നും നുകരുവാന്‍
രാധ തന്‍ ജന്മമെനിക്കേകുമോ നീ

കോലക്കുഴല്‍ വിളി കാത്തു കാ‍ത്തെപ്പോഴും
പീ‍ലിത്തിരുമുടി കണ്ടു കൊണ്ടെന്നെന്നും
കള്ളത്തരങ്ങളില്‍ കൊതിപൂണ്ടു നിന്നിടാന്‍
രാധ തന്‍ ജന്മമെനിക്കേകുമോ നീ

വൃന്ദാവനത്തിന്റെ മോഹന ഛായയില്‍
കാര്‍മേഘവര്‍ണ്ണന്റെ മാറോടു ചേര്‍ന്നൊരു
വനമാലയാകുവാന്‍ മെയ്യോടു ചേരുവാന്‍
ഏറെ കൊതിച്ചു ഞാന്‍ നോമ്പു നോറ്റീടുന്നു

4 comments:

nivin said...

നന്നായിട്ടുണ്ടു ...

വിപിൻ. എസ്സ് said...

കണ്ണനായാൽ മതിയായിരുന്നു!!!

സ്വപ്നാടകന്‍ said...

സംഭവം കൊള്ളാം....
പക്ഷേ രാധയും കണ്ണനുമൊക്കെ ക്ലീഷേ ആയില്ലേ..??

Sidheek Thozhiyoor said...

രാധാമാധവ സങ്കല്പങ്ങള്‍ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല അല്ലെ?