Tuesday, May 4, 2010

രക്തദാഹം

ചോരയാണിവിടെ മുഴുവനും
ധമനി കീറിമുറിച്ച ചോര
രക്തദാഹികള്‍ നടമാടുന്നു
ബന്ധങ്ങളില്ല സ്വന്തങ്ങളില്ല
സോദരരുമില്ല ശത്രുക്കള്‍ മാത്രം
കാണാമറയത്തിരിക്കുന്ന കൂട്ടരെ
കല്ലെറിഞ്ഞകറ്റുവാന്‍ മത്സരം ചെയ്യുന്നു
കൊലവിളി കൂട്ടുന്നു താണ്ഡവമാടുന്നു
വെല്ലുവിളികള്‍ പോര്‍വിളിയാവുന്നു
നീയെന്നും ഞാനെന്നും വാക്കുകള്‍ മുറുകുന്നു
നാമെന്ന വാക്കിനെ ചുടലയില്‍ തള്ളുന്നു
ഒരുനാളില്‍ എല്ലാമടര്‍ന്നു വീഴും
പൊയ്മുഖങ്ങളഗ്നിയിലെരിഞ്ഞമരും
പകയുടെ നാമ്പുകള്‍ കാറ്റിലലിയും
അന്നു ജയമെവിടെയാവും
നിന്നിലോ എന്നിലോ നമ്മിലോ

5 comments:

സുമേഷ് | Sumesh Menon said...

അര്‍ത്ഥപൂര്‍ണ്ണവും കാലികപ്രസക്തവുമായ വരികള്‍.. നന്നായിരിക്കുന്നു മായ.

ഒരു ഓഫ്: ബസ്സിലെ സംഭവവികാസങ്ങള്‍ ഇതിനു പ്രചോദനമായെന്നു ഞാന്‍ പറഞ്ഞാല്‍ തള്ളിപ്പറയുമോ? :)

മായാവി said...

തള്ളിപ്പറയുന്നില്ല സുമേഷ് അതു ശരിയാണ്

സ്വപ്നാടകന്‍ said...
This comment has been removed by the author.
സ്വപ്നാടകന്‍ said...

കവിതയ്ക്കു പിന്നിലെ ചേതോവികാരം മനസ്സിലായി..
നന്നായിട്ടുണ്ട്...

സുമേഷ്, അതെങ്ങനെ ഓഫാകും??പോസ്റ്റുമായി ബന്ധമുള്ളതു തന്നെയാണല്ലോ...:)

Mahesh | മഹേഷ്‌ ™ said...

നന്നായിട്ടുണ്ട് .. വളരെ പ്രസക്തം ! സമകാലികം