Saturday, May 8, 2010

പെണ്‍കുഞ്ഞ്

വഴിയരികിലൊരു പെണ്‍കുഞ്ഞു കരയുന്നു
കാണാത്തൊരമ്മിഞ്ഞ തേടുന്നു കണ്ണുകള്‍
കേള്‍ക്കാത്ത താരാട്ടു കാതോര്‍ക്കുന്നു
കീറിപ്പറിഞ്ഞൊര കുഞ്ഞുടുപ്പുമായി
കയ്യിലൊരു പൊട്ടുവള ചേര്‍ത്തു വച്ച്
ഒട്ടിയ വയറിന്നു ശാന്തിയേകീടുവാന്‍
എച്ചിലിലകളില്‍ കടിപിടി കൂടുമ്പോളും
മിന്നിത്തിളങ്ങുമകുഞ്ഞിന്റെ കണ്‍കളില്‍
പെറ്റമ്മയെ തേടുന്ന കണ്ണീരിന്‍ മറവില്‍
കാണാമെനിക്ക കുരുന്നു ഹൃദയത്തിന്‍
കണ്ണീരു മായ്ക്കാത്ത വിഹ്വലതകളെല്ലാം
പെണ്ണായിപ്പിറന്നതോരപരാധമാണോ
പിറവിയതു കാലം തെറ്റിയതാണോ
ഇവളെന്തറിയുന്നു ലോകനീതികള്‍
ഇവളെന്തു പാപം ചെയ്തീ മണ്ണില്‍

2 comments:

സുമേഷ് | Sumesh Menon said...

ആരുമില്ലാത്തവര്‍ക്ക് ദൈവം ഉണ്ടെന്നു പണ്ടൊക്കെ പറയുമായിരുന്നു. ദൈവത്തിനും അന്ധതയുള്ള കാലമാ..

പെണ്‍കുഞ്ഞായാലും ആണ്‍കുഞ്ഞായാലും അനാഥര്‍ അനാഥര്‍ തന്നെ....

സ്വപ്നാടകന്‍ said...

നല്ല കവിത മായേ..
പെണ്ണായിപ്പിറന്നതുകൊണ്ട് മാത്രം അനാഥരാകുന്ന കുഞ്ഞുങ്ങള്‍ ഇന്നു കുറവാണെന്നു തോന്നുന്നു..




ചില തിരുത്തുകളുണ്ട്
മിന്നിത്തിളങ്ങുമകുഞ്ഞിന്റെ=മിന്നിത്തിളങ്ങുമാ കുഞ്ഞിന്റെ
കാണാമെനിക്ക=കാണാമെനിയ്ക്കാ