Tuesday, August 10, 2010

അകല്‍ച്ച

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
കാലമൊരു തിരശ്ശീല നിവര്‍ത്തിപ്പിടിച്ചെന്നെ
മറച്ചതല്ല, കണ്മുനകളില്‍ മറഞ്ഞു നിന്നതല്ല
വെളിച്ചത്തില്‍ നിന്നോടിയൊളിച്ചതല്ല
ഇരുളും തേടിയലഞ്ഞതല്ല, ദൂരെ മാറി നിന്നതല്ല

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
ഒരുപാടു ദൂരേക്കു പോയിരുന്നില്ല ഞാന്‍
കാതങ്ങള്‍ക്കപ്പുറം പോയ്മറഞ്ഞില്ല
നിഴലും വെളിച്ചവും വിട്ടെറിഞ്ഞിരുന്നില്ല
സ്വപ്നങ്ങളൊക്കെയും പറിച്ചെറിഞ്ഞില്ല

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
പോയ്മറഞ്ഞെന്നു കരുതുമ്പോഴൊക്കെയും
കാണാമറയത്തെന്നു നീങ്ങള്‍ പറയുന്ന നേരത്തും
ഒരു നിശ്വാസത്തിനപ്പുറം മറഞ്ഞു ഞാന്‍
മിഴികള്‍ നിറച്ചു നോക്കിയിരുന്നു നിങ്ങളെ

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
ഇനിയുമൊരു പൂക്കാ‍ലമുണ്ടായിരുന്നെങ്കില്‍
കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞെങ്കില്‍
ഒരു കുളിര്‍കാറ്റിനോടൊപ്പമാ താഴ്വരയില്‍
നിങ്ങളെ തേടി ഞാന്‍ വീണ്ടുമെത്തും
നിങ്ങളിലൊരാ‍ളായ് മാറിയേക്കും

6 comments:

സ്വപ്നാടകന്‍ said...

മിഴികള്‍ നിറച്ചോ ?!

ratheesh said...

മോത്തം ശോക മുഖം ആണല്ലോ എന്ത് പറ്റി..

Sidheek Thozhiyoor said...

ഹേയ്..ഇങ്ങനെ സെന്റി ആയാലോ..ആരും മറക്കില്ലന്നെ...എല്ലാം ഒരു തോന്നലാ...

ഭായി said...

എങിനെയെങ്കിലും ഒന്ന് മറന്ന് വന്നതാ...ഇനിയെപ്പോഴാ ഒന്ന് പോയികിട്ടുക..:)

നല്ലി . . . . . said...

നിരാശ നിരാശ സര്‍വ്വം നിരാശ
എന്തിതു

Jishad Cronic said...

നിരാശ കവിത.