Thursday, October 11, 2012

മരണമുള്ള വാക്കുകള്‍


വാക്കുകള്‍ക്ക് മരണമുണ്ടൊ എന്നറിയില്ല
വാക്കുകള്‍ക്കൊരു ജീവിതമുണ്ടെന്ന് തോന്നുന്നു
ഒരു വാക്കുകൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കുമെന്നും
അതേ വാക്കാ ജീവിതം തട്ടിത്തെറിപ്പിക്കുമെന്നും

ചിലപ്പൊളൊക്കെ വെറും വാക്കുകളാണു ജീവിതം
ഒന്നു തട്ടിത്തെറിച്ചു പോയാല്‍ പിടഞ്ഞു തീരുന്ന
ഒന്നിലേറേ അര്‍ത്ഥതലങ്ങളുള്ള വാക്കുകള്‍
കെട്ടിപ്പിണഞ്ഞു കിടക്കുന്ന മുള്‍ക്കാടുപോലെ

വാക്കുകള്‍ക്കും മരണമുണ്ടാവുമായിരിക്കാം
ജനനത്തിലാര്‍ജ്ജിച്ചൊരര്‍ത്ഥം മാറുന്ന 
നിമിഷമാ വാക്കുകള്‍ മറ്റൊരു പിറവിയാകും
ജനനമുണ്ടെങ്കില്‍ മരണമുണ്ടെന്നും വാക്കുകള്‍

4 comments:

ഉദയപ്രഭന്‍ said...

ഒറ്റ വാക്കില്‍ പറയാം. "മനോഹരം"

ajith said...

അയ്യോ..
വാക്ക് മരിച്ചെന്നോ?

നല്ലവനാരുന്നു
അനുശോചനങ്ങള്‍

Satheesan .Op said...

വാക്കുകള്‍ക്ക് മരണമുണ്ടൊ എന്നറിയില്ല
വാക്കുകള്‍ക്കൊരു ജീവിതമുണ്ടെന്ന് തോന്നുന്നു..
തീര്‍ച്ചയായും

Nidheesh Krishnan said...

നന്നായിട്ടുണ്ട്.